ഉത്സവ പറമ്പിലെ പോക്കറ്റടിക്കാരന്റെ രീതിയാണ് ചെന്നിത്തലക്ക്: കടകംപള്ളി സുരേന്ദ്രൻ

ഉത്സവ പറമ്പിലെ പോക്കറ്റടിക്കാരന്റെ രീതിയാണ് ചെന്നിത്തലക്ക്: കടകംപള്ളി സുരേന്ദ്രൻ

ഇരട്ട വോട്ട് വിവാദത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഉത്സവ പറമ്പിലെ പോക്കറ്റടിക്കാരന്റെ രീതിയാണ് ചെന്നിത്തലയുടേത്. പോക്കറ്റടിച്ച് മുന്നിൽ കാണുന്നയാളെ പോക്കറ്റടിക്കാരൻ എന്ന് വിളിച്ചോടുന്ന രീതിയാണ് ചെന്നിത്തലയുടെ ഇരട്ട വോട്ട് ആക്ഷേപം

ഇരട്ട വോട്ടിന്റെ ആളുകൾ കോൺഗ്രസുകാർ തന്നെയാണ്. ഇനിയും കൂടുതൽ കാര്യങ്ങൾ പറയാൻ സാധിക്കും. കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർഥി എസ് എസ് ലാലിനും ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ട വോട്ടുള്ളതായി കണ്ടെത്തിയിരുന്നു.

എൽദോസ് കുന്നപ്പള്ളി എംഎൽഎക്കും ഭാര്യക്കും ഇരട്ട വോട്ട് കണ്ടെത്തി. കൂടാതെ കയ്പമംഗലത്തെ കോൺഗ്രസ് സ്ഥാനാർഥിക്കും ഇരട്ട വോട്ട് കണ്ടെത്തിയിരുന്നു

Share this story