എറണാകുളത്ത് വാടകവീട് കേന്ദ്രീകരിച്ച് കള്ളനോട്ട് പിടികൂടി; ഒരാൾ അറസ്റ്റിൽ

എറണാകുളത്ത് വാടകവീട് കേന്ദ്രീകരിച്ച് കള്ളനോട്ട് പിടികൂടി; ഒരാൾ അറസ്റ്റിൽ

എറണാകുളം ഉദയംപേരൂരിൽ കള്ളനോട്ടുകൾ പിടികൂടി. വാടകവീട് കേന്ദ്രീകരിച്ച് കള്ളനോട്ട് ഇടപാട് നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശധനയിലാണ് കള്ളനോട്ട് കണ്ടെത്തിയത്. സംഭവത്തിൽ ഇരുമ്പനം സ്വദേശി പ്രിയങ്കൻ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു

2000 രൂപയുടെ 86 കള്ളനോട്ടുകളാണ് വീട്ടിൽ നിന്നും കണ്ടെത്തിയത്. പ്രതിയെ പോലീസ് ചോദ്യം വരികയാണ്. തെരഞ്ഞെടുപ്പ് അടുത്ത സമയത്താണ് കള്ളനോട്ട് പിടികൂടിയതെന്നതിനാൽ കേസ് ഗൗരവത്തോടെയാണ് പോലീസ് പരിശോധിക്കുന്നത്.

Share this story