ക്രിമിനല്‍ കേസില്‍ പ്രതി; ശ്രീറാം വെങ്കിട്ടരാമനെ തിരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചയച്ചു
തിരുവനന്തപുരം : ക്രിമിനല്‍ കേസില്‍ പ്രതികളായ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ചുമതലക്ക് നിയോഗിക്കാന്‍ പാടില്ലെന്ന തിരഞ്ഞെടുപ്പ് ചട്ടം മറികടന്നു തെരഞ്ഞെടുപ്പ് നിരീക്ഷകനായി നിയോഗിക്കപ്പെട്ട കേരള കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമനെ തിരഞ്ഞെടുപ്പ് കമ്മീഷന് തിരച്ചുവിളിച്ചു.
മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊന്ന കേസിലെ മുഖ്യ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ. തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് നിരീക്ഷകനായി ശ്രീറാമിനെ നിയമിച്ചതിനെതിരെ സിറാജ് ദിനപത്രം മാനേജ്മെന്റ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ശ്രീറാം വെങ്കിച്ചരാമനെ തിരിച്ചു വിളിച്ചിരിക്കുന്നത്.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
