ഇടത് സർവീസ് സംഘടനകളെ ഉപയോഗിച്ച് മുഖ്യമന്ത്രി വ്യാജവോട്ട് ചേർത്തുവെന്ന് ചെന്നിത്തല

ഇടത് സർവീസ് സംഘടനകളെ ഉപയോഗിച്ച് മുഖ്യമന്ത്രി വ്യാജവോട്ട് ചേർത്തുവെന്ന് ചെന്നിത്തല

ഇടത് സർവീസ് സംഘടനകളെ ഉപയോഗിച്ച് മുഖ്യമന്ത്രി വ്യാജവോട്ട് ചേർത്തുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടേത് ഏകാധിപത്യ ശൈലിയാണ്. വ്യാജ പ്രതിച്ഛായയുണ്ടാക്കാനാണ് പിണറായി ശ്രമിക്കുന്നത്.

വ്യാജവോട്ട് വിഷയം തെരഞ്ഞെടുപ്പ് കമ്മീഷൻ കൂടുതൽ ഗൗരവമായി എടുക്കണം. വ്യക്തമായ തെരഞ്ഞെടുപ്പ് അഴിമതിയാണ് സംസ്ഥാനത്ത് നടക്കുന്നത്. അത് തടയാനുള്ള പ്രാഥമിക ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മീഷനാണ്. ആ ബാധ്യത നിറവേറ്റി കുറ്റമറ്റ തെരഞ്ഞെടുപ്പ് നടത്താൻ ഇനിയെങ്കിലും കമ്മീഷമൻ ശ്രമിക്കണം

4,34,000 വ്യാജവോട്ടർമാരുടെ തെളിവ് താൻ നൽകി. കമ്മീഷൻ കണ്ടെത്തിയത് 38,586 പേരെ മാത്രമാണ്. ഇതൊരു കാര്യക്ഷമമായ നടപടിയല്ല. ജനാധിപത്യത്തെ സംരക്ഷിക്കാൻ ജനങ്ങൾ മുന്നോട്ടു വരണമെന്നും ചെന്നിത്തല പറഞ്ഞു.

Share this story