പ്രത്യാശയേകി ഉയിർപ്പ് തിരുന്നാൾ; ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു

പ്രത്യാശയേകി ഉയിർപ്പ് തിരുന്നാൾ; ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു

ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ക്രിസ്തുവിന്റെ ഉയിർപ്പ് തിരുനാളായ ഈസ്റ്റർ ആഘോഷിക്കന്നു. പീഡാനുഭവങ്ങൾക്കും കുരിശ് മരണത്തിനും ശേഷം ക്രിസ്തു ഉയർത്തെഴുന്നേറ്റതിന്റെ സന്തോഷത്തിലാണ് ഞായറാഴ്ച ഈസ്റ്റർ ആഘോഷിക്കുന്നത്.

ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളോടെയാണ് ഈസ്റ്റർ ആഘോഷത്തിന് തുടക്കമായത്. ഉപവാസത്തിനും വിശുദ്ധവാരാചരണത്തിനും ഇതോടെ സമാപനമായി. കൊവിഡ് ആഘാതത്തിൽപ്പെട്ട് ഉഴലുന്നവർക്ക് ക്രിസ്തുവിന്റെ ഉത്ഥാനം പ്രത്യാശ നൽകുന്നതായി കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.

പ്രതീക്ഷയുടെയും പ്രത്യാശയുടെയും വലിയ അനുഭവമാണ് ഈസ്റ്റർ നൽകുന്നതെന്ന് യാക്കോബായ തലവൻ ബസേലിയത് തോമസ് പ്രഥമൻ കാതോലിക്ക ബാവ പറഞ്ഞു.

Share this story