മഞ്ചേശ്വരത്ത് ബിജെപിയെ തോൽപ്പിക്കാൻ യുഡിഎഫിന് സാധിക്കും; മുല്ലപ്പള്ളിയെ തള്ളി ഉമ്മൻ ചാണ്ടി
മഞ്ചേശ്വരത്ത് ബിജെപിയെ പരാജയപ്പെടുത്താൻ എൽ ഡി എഫിന്റെ പിന്തുണ തേടിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി ഉമ്മൻ ചാണ്ടി. മഞ്ചേശ്വരത്ത് ബിജെപിയെ തോൽപ്പിക്കാൻ യുഡിഎഫിന് സാധിക്കും. കഴിഞ്ഞ തവണ സാധിച്ചിട്ടുണ്ട്. ഇത്തവണയും സാധിക്കും
ബിജെപിയുമായി ഒരു വീട്ടുവീഴ്ചക്കും തയ്യാറല്ല. അവരെ പരാജയപ്പെടുത്തുകയാണ് കോൺഗ്രസിന്റെ മുഖ്യലക്ഷ്യമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ബിജെപിക്കെതിരെ മഞ്ചേശ്വരത്ത് എൽ ഡി എഫുമായി സഹകരിക്കാൻ തയ്യാറാണെന്നും പിന്തുണയ്ക്കാൻ എൽഡിഎഫ് തയ്യാറുണ്ടോയെന്നും ആയിരുന്നു മുല്ലപ്പള്ളിയുടെ പരാമർശം.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
