ആദ്യ മണിക്കൂറുകളിൽ മികച്ച പോളിംഗ്; ജനം വിധിയെഴുത്ത് ആരംഭിച്ചു

ആദ്യ മണിക്കൂറുകളിൽ മികച്ച പോളിംഗ്; ജനം വിധിയെഴുത്ത് ആരംഭിച്ചു

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ആരംഭിച്ചു. കൃത്യം ഏഴ് മണിയോടെ തന്നെ വോട്ടെടുപ്പ് തുടങ്ങി. ആദ്യ മണിക്കൂറിൽ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. എല്ലാ ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു

പ്രമുഖ നേതാക്കളെല്ലാം തന്നെ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, ഇ പി ജയരാജൻ, സി രവീന്ദ്രനാഥ്, കടകംപള്ളി സുരേന്ദ്രൻ, മേഴ്‌സിക്കുട്ടിയമ്മ എന്നിവർ രാവിലെ വോട്ട് രേഖപ്പെടുത്തി.

പാലായിലെ യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ കാനാട്ടുപാറ ഗവ. പോളിടെക്‌നിക്കിലും കൽപ്പറ്റയിലെ എൽ ഡി എഫ് സ്ഥാനാർഥി ശ്രേയാംസ്‌കുമാർ എസ് കെ എം ജെ സ്‌കൂളിലും തൃപ്പുണിത്തുറയിലെ എൽ ഡി എഫ് സ്ഥാനാർഥി കെ ബാബു തൃപ്പുണിത്തുറയിലും വോട്ട് രേഖപ്പെടുത്തി.

Share this story