മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ്; മെഡിക്കൽ കോളജിലേക്ക് മാറ്റും

മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ്; മെഡിക്കൽ കോളജിലേക്ക് മാറ്റും

മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും. നിലവിൽ അദ്ദേഹത്തിന് രോഗലക്ഷണങ്ങളില്ല. അതേസമയം ഡോക്ടർമാരുടെ നിർദേശം അനുസരിച്ചായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക.

മുഖ്യമന്ത്രിയുടെ മകൾ വീണക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വീണക്ക് പിന്നാലെ ഭർത്താവ് മുഹമ്മദ് റിയാസിനും കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് മുഖ്യമന്ത്രി ക്വാറന്റൈനിൽ കഴിയുകയായിരുന്നു.

മുഖ്യമന്ത്രിയുമായി അടുത്ത ദിവസങ്ങളിൽ സമ്പർക്കത്തിൽ വന്നവരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

Share this story