കണ്ണൂരിൽ വിലാപയാത്രയ്ക്കിടെ പരക്കെ അക്രമം; സിപിഎം ഓഫീസുകൾ തീവെച്ച് നശിപ്പിച്ചു

കണ്ണൂരിൽ വിലാപയാത്രയ്ക്കിടെ പരക്കെ അക്രമം; സിപിഎം ഓഫീസുകൾ തീവെച്ച് നശിപ്പിച്ചു

കണ്ണൂർ കൂത്തുപറമ്പിൽ കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയ്ക്കിടെ പരക്കെ അക്രമം. പെരിങ്ങത്തൂരിൽ സിപിഎം ഓഫീസുകൾ മുസ്ലിം ലീഗ് പ്രവർത്തകർ തീയിട്ട് നശിപ്പിച്ചു

പാനൂർ ടൗൺ ബ്രാഞ്ച് കമ്മിറ്റി ഓഫീസ്, ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫീസ്, കീഴ്മാടം, കൊച്ചിയങ്ങാടി, കടവത്തൂർ ബ്രാഞ്ച് കമ്മിറ്റി ഓഫീസുകളും തീയിട്ട് നശിപ്പിച്ചു. പെരിങ്ങളം ലോക്കൽ കമ്മിറ്റി ഓഫീസിലെ കൃഷ്ണപിള്ള സ്മാരക മന്ദിരവും നശിപ്പിച്ചു

ബോംബേറിലാണ് മൻസൂർ കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കാൽമുട്ടിലെ മുറിവ് ബോംബേറിൽ പറ്റിയതാണ്. മൻസൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Share this story