കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ 50 കിലോ സ്വർണവുമായി രാജസ്ഥാൻ സ്വദേശികൾ പിടിയിൽ

കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ 50 കിലോ സ്വർണവുമായി രാജസ്ഥാൻ സ്വദേശികൾ പിടിയിൽ

50 കിലോയിലധികം സ്വർണവുമായി രാജസ്ഥാൻ സ്വദേശികൾ കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ പിടിയിൽ. വ്യാഴാഴ്ച രാത്രിയെത്തിയ മംഗള എക്‌സ്പ്രസിൽ നിന്നാണ് റെയിൽവേ പോലീസ് സ്വർണം കണ്ടെത്തിയത്.

പിടിയിലായവർ സഹോദരങ്ങളാണ്. ഇവരെ ജി എസ് ടി ഉദ്യോഗസ്ഥർക്ക് കൈമാറി. പിടികൂടിയ സ്വർണത്തിന് ബിൽ ഉണ്ടെന്ന് ഇവർ പറഞ്ഞെങ്കിലും ഇത്രയധികം സ്വർണത്തിന് നേരിട്ട് ജിഎസ്ടി ബിൽ നൽകാറില്ലെന്നാണ് വിവരം. തുടർന്നാണ് കൂടുതൽ അന്വേഷണത്തിനായി ഇവരെ ജി എസ് ടി ഉദ്യോഗസ്ഥർക്ക് കൈമാറിയത്.

Share this story