സിപിഐ സ്ഥാനാർഥിക്കെതിരെ പ്രവർത്തിച്ചു; മന്ത്രി തിലോത്തമന്റെ പ്രൈവറ്റ് സെക്രട്ടറിയെ സിപിഐ പുറത്താക്കി

സിപിഐ സ്ഥാനാർഥിക്കെതിരെ പ്രവർത്തിച്ചു; മന്ത്രി തിലോത്തമന്റെ പ്രൈവറ്റ് സെക്രട്ടറിയെ സിപിഐ പുറത്താക്കി

മന്ത്രി പി തിലോത്തമന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ സിപിഐയിൽ നിന്ന് പുറത്താക്കി. ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി കൂടിയായ പി പ്രദ്യുതിനെയാണ് പുറത്താക്കിയത്. ചേർത്തലയിലെ എൽ ഡി എഫ് സ്ഥാനാർഥിയെ തോൽപ്പിക്കണമെന്ന പ്രചാരണങ്ങൾ പ്രദ്യുതി നടത്തിയെന്നാണ് പാർട്ടിക്ക് വിവരം ലഭിച്ചിരിക്കുന്നത്

ചേർത്തലയിലെ സ്ഥാനാർഥി പി പ്രസാദിനെതിരെയുള്ള പ്രദ്യുതിന്റെ ഇടപെടലിനെ കുറിച്ച് മണ്ഡലം കമ്മിറ്റിക്ക് പരാതി ലഭിച്ചതിനെ തുടർന്നാണ് പുറത്താക്കാൻ തീരുമാനിച്ചത്. പി തിലോത്തമന്റെ സാന്നിധ്യത്തിൽ ചേർന്ന കരുവ ലോക്കൽ കമ്മിറ്റിയാണ് നടപടി സ്വീകരിച്ചത്. മന്ത്രി തിലോത്തമന്റെ വിശ്വസ്തനെന്നാണ് പ്രദ്യുത് അറിയപ്പെടുന്നത്.

Share this story