സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടി മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടി മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്നലെ മുതൽ നാല് ദിവസത്തേക്ക് മഴ മുന്നറിയിപ്പ് നൽകിയിരുന്നു. 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്

തിരുവനന്തപുരത്ത് ഇന്നലെ മൂന്ന് മണിയോടെ അതിശക്തമായ മഴ ലഭിച്ചിരുന്നു. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലയോര മേഖലകളിൽ കൂടുതൽ ജാഗ്രത വേണം. ഏപ്രിൽ 14 മുതൽ വയനാട്, ഇടുക്കി, പാലക്കാട്, പത്തനംതിട്ട ജില്ലകളിലും ശക്തമായ മഴ ലഭിക്കും.

Share this story