എറണാകുളത്ത് പ്രതിദിന രോഗികളുടെ എണ്ണം കൂടുമെന്ന് കളക്ടര്‍

എറണാകുളത്ത് പ്രതിദിന രോഗികളുടെ എണ്ണം കൂടുമെന്ന് കളക്ടര്‍

എറണാകുളത്ത് പ്രതിദിന രോഗികളുടെ എണ്ണം കൂടുമെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ്. പ്രതിദിന കണക്ക് രണ്ടായിരം വരെ ഉയരാം. മൂന്ന് ദിവസത്തേക്ക് മാസ് വാക്‌സിനേഷന്‍ നിര്‍ത്തിവച്ചേക്കുമെന്നും കളക്ടര്‍ സൂചിപ്പിച്ചു. അതേസമയം സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ജില്ലയില്‍ ഉണ്ടാകുമെന്നും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ആയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

അതേസമയം തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസില്‍ വര്‍ധനയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയും പ്രതികരിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വകുപ്പു തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനം നടത്തും. കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

Share this story