അഞ്ച് ദിവസം മുമ്പ് അടിമാലിയിൽ നിന്ന് കാണാതായ കമിതാക്കൾ തുങ്ങിമരിച്ച നിലയിൽ

അഞ്ച് ദിവസം മുമ്പ് അടിമാലിയിൽ നിന്ന് കാണാതായ കമിതാക്കൾ തുങ്ങിമരിച്ച നിലയിൽ

ഇടുക്കി അടിമാലിയിൽ നിന്ന് അഞ്ച് ദിവസം മുമ്പ് കാണാതായ കമിതാക്കളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിവേക്, ശിവഗംഗ എന്നിവരാണ് മരിച്ചത്. ചെറുതോണി പാൽക്കുളമേട്ടിലെ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടത്

അയൽവാസികളായ ഇരുവരെയും പതിമൂന്നാം തീയതി മുതലാണ് കാണാതായത്. തുടർന്ന് പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. വിവേകിന്റെ ബൈക്ക് മൂന്ന് ദിവസം മുമ്പ് ചെറുതോണിക്ക് സമീപത്ത് വെച്ച് കണ്ടെത്തി. തുടർന്ന് പോലീസ് വനമേഖല കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്‌

Share this story