സംസ്ഥാനത്ത് ഇന്നും നാളെയും സെമി ലോക്ക് ഡൗൺ; അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്

സംസ്ഥാനത്ത് ഇന്നും നാളെയും സെമി ലോക്ക് ഡൗൺ; അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്

സംസ്ഥാനത്ത് ഇന്നും നാളെയുമായി കടുത്ത നിയന്ത്രണങ്ങൾ. ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അത്യാവശ്യത്തിനല്ലാതെ ആളുകൾ പുറത്തിറങ്ങുന്നത് വിലക്കിയിട്ടുണ്ട്

കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് രണ്ട് ദിവസം കടുത്ത നിയന്ത്രണമേർപ്പെടുത്തുന്നത്. പാൽ, പച്ചക്കറി, പലവ്യഞ്ജനം തുടങ്ങി അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറക്കാം. വീടുകളിൽ മീൻ എത്തിച്ചുള്ള വിൽപ്പനയും നടത്താം. ഹോട്ടലുകളിൽ പാഴ്‌സൽ സർവീസ് മാത്രമെയുണ്ടാകു

കെ എസ് ആർ ടി സി അറുപത് ശതമാനം സർവീസുകൾ നടത്തും. ട്രെയിൻ ദീർഘദൂര സർവീസുകളുണ്ടാകും. പ്ലസ് ടു പരീക്ഷക്ക് മാറ്റമില്ല. കൊവിഡ് വാക്‌സിനെടുക്കാനും പുറത്തിറങ്ങാം.

സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും അവധിയാണ്. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നവർ തിരിച്ചറിയൽ കാർഡും ക്ഷണക്കത്തും കരുതണം.

Share this story