മംഗളൂരു ലോക്​ഡൗണിലേക്ക്; മലയാളി വിദ്യാര്‍ഥികള്‍ നാട്ടിലേക്ക്​ മടങ്ങിത്തുടങ്ങി

Share with your friends

കാസര്‍കോട്​: കര്‍ണാടകയില്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ മംഗളൂരു നഗരം ഭാഗിക ലോക്​ഡൗണിലേക്കെത്തിയതോടെ മലയാളി വിദ്യാര്‍ഥികള്‍ കേരളത്തിലേക്ക്​ മടങ്ങിത്തുടങ്ങി. സംസ്​ഥാനാന്തര യാത്രക്ക്​ ഇപ്പോള്‍ തടസ്സമില്ല. ചില സര്‍വകലാശാല പരീക്ഷകള്‍ മാത്രമാണ്​ നടക്കുക. ​മംഗളൂരു സെന്‍ട്രല്‍ മാര്‍ക്കറ്റ്​, മാര്‍ക്കറ്റ്​ റോഡ്​ എന്നിവിടങ്ങളില്‍ കോവിഡ്​ ചട്ടം പാലിക്കാത്ത കടകള്‍ പൊലീസ്​ പരിശോധന നടത്തി അടപ്പിച്ചു.

മുന്‍കരുതലെന്ന നിലയില്‍ ചില വാണിജ്യ സമുച്ചയങ്ങളെയും അടപ്പിച്ചിട്ടുണ്ട്​. കെ.എസ്​.ആര്‍.ടി.സിയില്‍ ഒരുവിഭാഗം പണിമുടക്കിലായതിനാല്‍ ബസുകള്‍ കുറവാണെന്ന്​ കര്‍ണാടക ആര്‍.ടി.സി ജീവനക്കാര്‍ പറഞ്ഞു. ബസുകളില്‍ 50ശതമാനം പേരെ മാത്രമേ കയറ്റേണ്ടതുള്ളൂവെന്ന നിര്‍ദേശം നല്‍കിയിട്ടുള്ളതിനാല്‍ നഗരത്തിലേക്ക്​ സാധാരണ ജനങ്ങളുടെ വരവ്​ നിലച്ചു. ഹോട്ടലുകളില്‍നിന്നും പാര്‍സല്‍ മാത്രമേ അനുവദിക്കുന്നുള്ളൂ.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയില്‍ മുന്നോട്ടുപോകുന്നുണ്ട്​. ന്യായവില ഷോപ്പുകള്‍, പഴക്കടകള്‍, പച്ചക്കറി കടകള്‍, പാല്‍ ഉല്‍പന്നങ്ങളുടെ കടകള്‍, മത്സ്യ-മാംസ കടകള്‍, ഇന്‍ഷുറന്‍സ്​ ഓഫിസുകള്‍, എ.ടി.എമ്മുകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്​. ക്ഷേത്രങ്ങളിലും പള്ളികളിലും ​ചര്‍ച്ചുകളിലും നിയന്ത്രണം ശക്​തമാക്കി. മേയ്​ നാലുവരെ രാത്രികാല കര്‍ഫ്യൂ തുടരുമെന്നാണ്​ സര്‍ക്കാര്‍ ഉത്തരവ്​. കര്‍ഫ്യൂ ശക്​തമാക്കുന്നതിന്റെ ഭാഗമായി കേരള അതിര്‍ത്തി ഉള്‍പ്പെടെ നഗരത്തിലേക്കുള്ള പ്രവേശന കവാടങ്ങളിലുമായി 75 ചെക്ക്​ പോസ്​റ്റുകള്‍ സ്​ഥാപിച്ചു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-