സ്വന്തം പഞ്ചായത്തിൽ പോലും പിന്തുണ ലഭിച്ചില്ല; ഇനി മത്സരിക്കാനില്ലെന്ന് അനിൽ അക്കര

സ്വന്തം പഞ്ചായത്തിൽ പോലും പിന്തുണ ലഭിച്ചില്ല; ഇനി മത്സരിക്കാനില്ലെന്ന് അനിൽ അക്കര

ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കോ മത്സരിക്കാനോ ഇല്ലെന്ന് പ്രഖ്യാപിച്ച് യു.ഡി.എഫ് സ്ഥാനാർഥി അനിൽ അക്കര. നിയമസഭയിലേക്കോ പാർലമെന്റിലേക്കോ താൻ ഇനി മത്സരിക്കില്ലെന്ന് സിറ്റിംഗ് എം.എൽ.എയായിരുന്ന അനിൽ അക്കര പറഞ്ഞു.

സ്വന്തം പഞ്ചായത്തിൽ നിന്ന് പോലും തനിക്ക് പിന്തുണ കിട്ടിയില്ലെന്നും അതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്നും അനിൽ അക്കര മാധ്യമങ്ങളോട് പറഞ്ഞു.

അനിൽ അക്കരെയെ 13,580 വോട്ടുകൾക്കാണ് എൽ.ഡി.എഫ് സ്ഥാനാർഥി സേവ്യർ ചിറ്റിലപ്പള്ളി തോൽപ്പിച്ചത്. 2016ൽ 43 വോട്ടിനായിരുന്നു അനിൽ അക്കര ഇവിടെ നിന്നും ജയിച്ചത്. തൃശൂർ ജില്ലയിലെ യു.ഡി.എഫിന്റെ ഏക മണ്ഡലവും വടക്കാഞ്ചേരിയായിരുന്നു.

 

Share this story