ധർമജന് ബോൾഗാട്ടിക്ക് മടങ്ങാം; ബാലുശ്ശേരിയുടെ ചുവന്ന താരകമായി സച്ചിൻ ദേവ്

ധർമജന് ബോൾഗാട്ടിക്ക് മടങ്ങാം; ബാലുശ്ശേരിയുടെ ചുവന്ന താരകമായി സച്ചിൻ ദേവ്

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി സച്ചിൻ ദേവിന് തകർപ്പൻ ജയം. 20223 വോട്ടുകൾക്കാണ് സച്ചിൻ ദേവ് എതിർ സ്ഥാനാർഥിയായ നടൻ ധർമജൻ ബോൾഗാട്ടിയെ പരാജയപ്പെടുത്തിയത്.

ധർമജന്റെ വരവോടെ താരപരിവേഷം വന്ന മണ്ഡലമായിരുന്നു ബാലുശ്ശേരി. പക്ഷേ ഇതൊന്നും ഇടത് കോട്ടയെ ഇളക്കാൻ സാധിക്കുന്നതായിരുന്നില്ല. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയാണ് സച്ചിൻ ദേവ്.

Share this story