അഭിമാന പോരാട്ടത്തിൽ തൃത്താലയിൽ എം ബി രാജേഷ്; തോൽവി സമ്മതിച്ച് വിടി ബൽറാം

അഭിമാന പോരാട്ടത്തിൽ തൃത്താലയിൽ എം ബി രാജേഷ്; തോൽവി സമ്മതിച്ച് വിടി ബൽറാം

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ അഭിമാന പോരാട്ടമായിരുന്ന തൃത്താലയിൽ ഇടത് മുന്നണി വിജയമുറപ്പിച്ചു. കോൺഗ്രസിലെ വി ടി ബൽറാമിനെ പിന്നിലാക്കി എം ബി രാജേഷ് മണ്ഡലത്തിൽ വിജയമുറപ്പിച്ചു. എ കെ ജിക്കെതിരായ അധിക്ഷേപ പരാമർശത്തിലൂടെ കുപ്രസിദ്ധി നേടിയ വി ടി ബൽറാമിനെ ഏതുവിധേനയും തോൽപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എം ബി രാജേഷിനെ മണ്ഡലത്തിൽ സിപിഎം ഇറക്കിയത്

തോൽവി അംഗീകരിച്ച് വി ടി ബൽറാം ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്. തൃത്താലയുടെ ജനവിധി അംഗീകരിക്കുന്നു. പുതിയ കേരള സർക്കാരിന് ആശംസകൾ എന്നായിരുന്നു ബൽറാമിന്റെ പോസ്റ്റ്‌

Share this story