ബിജെപിയും യുഡിഎഫും വോട്ടുകച്ചവടം നടത്തി; യുഡിഎഫിന്റെ ആത്മവിശ്വസത്തിന് പിന്നിൽ അതായിരുന്നു: മുഖ്യമന്ത്രി

ബിജെപിയും യുഡിഎഫും വോട്ടുകച്ചവടം നടത്തി; യുഡിഎഫിന്റെ ആത്മവിശ്വസത്തിന് പിന്നിൽ അതായിരുന്നു: മുഖ്യമന്ത്രി

നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ വോട്ടുകച്ചവടം നടന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വോട്ടെണ്ണുന്ന ദിവസം വരെ യുഡിഎഫിനുണ്ടായിരുന്ന ആത്മവിശ്വാസത്തിന് പിന്നിൽ ഈ കച്ചവടമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു

പത്തോളം സീറ്റുകളിൽ വോട്ട് മറിച്ചതിന്റെ ഭാഗമായാണ് യുഡിഎഫ് വിജയിച്ചത്. അതില്ലായിരുന്നുവെങ്കിൽ യുഡിഎഫ് പതനം ഇതിനേക്കാളും വലുതാകുമായിരുന്നു. തെരഞ്ഞെടുപ്പ് രംഗം കണ്ടിരുന്ന ഒരാൾക്കും നാടിന്റെ അനുഭവം അറിയുന്നവർക്കും യുഡിഎഫ് വിജയിക്കുമെന്ന് പറയാൻ സാധിക്കില്ല. യാഥാർഥ്യങ്ങൾ അട്ടിമറിക്കാൻ കച്ചവട കണക്കിലൂടെ സാധിക്കുമെന്നായിരുന്നു യുഡിഎഫ് കരുതിയിരുന്നത്. നേരത്തെ തന്നെയുള്ള കച്ചവടം ഇപ്പോൾ വിപുലപ്പെട്ടു.

അടിവെച്ച് അടിവെച്ച് കയറ്റമാണ് തങ്ങൾക്ക് കേരളത്തിലെന്നാണ് ബിജെപി അവകാശപ്പെടുന്നത്. അതിന് വേണ്ട സംഘടനാ പ്രവർത്തനങ്ങളും അവർ നടത്തുന്നുണ്ട്. ദേശീയ നേതാക്കളും പണവും ഉപയോഗിച്ച് പ്രചാരണം നടത്തി. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 90 മണ്ഡലങ്ങളിൽ ബിജെപിക്ക് വോട്ട് കുറഞ്ഞു. 2016ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്താൽ ഇത്ര ഭീമമായ രീതിയിൽ എങ്ങനെ വോട്ടു കുറയാൻ ഇടയായി എന്ന് പറയണം. സ്വാഭാവികമായി അതിന്റെ വർധനവ് ഓരോ പാർട്ടിക്കും ലഭിക്കേണ്ടതാണ്. എന്തേ ഇത്രമാത്രം പ്രവർത്തനം നടത്തിയിട്ടും ബിജെപിക്ക് അത് ലഭിക്കാതെ പോയി

നമ്മുടെ നാടിന്റെ ചരിത്രത്തിൽ ഇത്ര വലിയ ചോർച്ച ഒരുകാലത്തും ഉണ്ടായിട്ടില്ല. ജനങ്ങൾ ബിജെപിയെ കൈ ഒഴിയുന്നു എന്ന സൂചനയും ഫലം കാണുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this story