പിണറായി അന്നേ പറഞ്ഞു, ആ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന്; അക്കൗണ്ട് ക്ലോസ് ചെയ്തിട്ടുണ്ട്

പിണറായി അന്നേ പറഞ്ഞു, ആ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന്; അക്കൗണ്ട് ക്ലോസ് ചെയ്തിട്ടുണ്ട്

തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റവും ആവേശം നൽകിയ പരാമർശമായിരുന്നുവത്. നേമത്തെ ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്നത് ആവേശത്തോടെയാണ് ഇടതുപക്ഷ, ജനാധിപത്യ വിശ്വാസികൾ ഏറ്റെടുത്തത്. 2016ൽ ഒ രാജഗോപാലിലൂടെ അക്കൗണ്ട് തുറന്ന ബിജെപി കുമ്മനത്തിലൂടെ അത് നിലനിർത്താമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

എന്നാൽ 2016ൽ മൂന്നാം സ്ഥാനത്ത് പോയ വി ശിവൻകുട്ടിയിലൂടെ തന്നെ നേമം സിപിഎം തിരിച്ചുപിടിച്ചു. മുഖ്യമന്ത്രി വാക്ക് പാലിച്ചു. നേമത്തെ ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്തു. അതിശക്തമായ മത്സരമാണ് മണ്ഡലത്തിൽ നടന്നത്. ഇടത് സ്ഥാനാർഥിയായി ശിവൻകുട്ടി. എൻഡിഎ സ്ഥാനാർഥിയായി കുമ്മനം രാജശേഖരൻ. യുഡിഎഫ് സ്ഥാനാർഥിയായി വടകര എംപിയായ കെ മുരളീധരനും എത്തിയതോടെ മത്സരം കടുക്കുമെന്ന് ഉറപ്പായിരുന്നു

തദ്ദേശ തെരഞ്ഞെടുപ്പുകളിലും ബിജെപിയെ ഒന്നാമത് എത്തിച്ച മണ്ഡലമാണ് നേമം. അഞ്ച് മാസങ്ങൾക്കിപ്പുറം എൽഡിഎഫ് പക്ഷേ മണ്ഡലം തിരിച്ചുപിടിച്ചു. ശക്തരിൽ ശക്തനെന്ന് അവകാശപ്പെട്ട് യുഡിഎഫ് അവതരിപ്പിച്ച കെ മുരളീധരനാകട്ടെ മൂന്നാം സ്ഥാനത്തേക്ക് വീഴുകയും ചെയ്തു.

Share this story