ഫ്രഷ് കാബിനറ്റ് എന്ന ആശയവുമായി പിണറായി സർക്കാർ; തലമുറ മാറ്റത്തിനൊരുങ്ങി സിപിഎം

Share with your friends

രണ്ടാം പിണറായി സർക്കാരിൽ മുഖ്യമന്ത്രി ഒഴികെ മറ്റ് മന്ത്രിമാർ പുതുമുഖങ്ങളാകാൻ സാധ്യത. ഇന്നലെ ചേർന്ന അവൈലബിൾ പോളിറ്റ് ബ്യൂറോ യോഗത്തിലാണ് ഇതുസംബന്ധിച്ച കൂടിയാലോചനകൾ നടന്നത്. പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എംഎ ബേബി, എസ് രാമചന്ദ്രൻ പിള്ള എന്നിവരാണ് ഇന്നലെ യോഗം ചേർന്നത്.

ഫ്രഷ് കാബിനറ്റ് എന്ന ആശയമാണ് സിപിഎം ആലോചിക്കുന്നത്. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ഇക്കാര്യം ചർച്ച ചെയ്യും. അങ്ങനെ വന്നാൽ എ സി മൊയ്തീൻ, ടിപി രാമകൃഷ്ണൻ, കെ കെ ശൈലജ ടീച്ചർ എന്നിവർക്ക് സ്ഥാനം നഷ്ടമാകും. അതേസമയം ശൈലജ ടീച്ചറെ ഒഴിവാക്കിയൊരു കാബിനറ്റ് എന്ന അത്ര എളുപ്പമാകാനും സാധ്യതയില്ല

സമ്പൂർണ തലമുറ മാറ്റം എന്ന ആശയമാണ് സിപിഎം ഇതുവഴി നടപ്പാക്കുക. സ്ഥാനാർഥി നിർണയത്തിൽ എടുത്ത റിസ്‌ക് മന്ത്രിസഭാ രൂപീകരണത്തിലും നടപ്പാക്കുകയാണെങ്കിൽ സിപിഎം മറ്റൊരു ചരിത്രം സൃഷ്ടിക്കും.

കൂടാതെ സിപിഐക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം കുറയാനും സാധ്യതയുണ്ട്. ജനതാദൾ പാർട്ടികൾ ലയിച്ചുവന്നാൽ ഒരു മന്ത്രിസ്ഥാനം അവർക്ക് നൽകും.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!