ഉറങ്ങുന്ന പ്രസിഡന്റിനെ ഇനിയും എന്തിനാണ്; രാമചന്ദ്രനെതിരെ ഹൈബി ഈഡൻ

ഉറങ്ങുന്ന പ്രസിഡന്റിനെ ഇനിയും എന്തിനാണ്; രാമചന്ദ്രനെതിരെ ഹൈബി ഈഡൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ നാണം കെട്ട തോൽവിക്ക് പിന്നാലെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വിമർശനവുമായി ഹൈബി ഈഡൻ എംപി. നമുക്കിപ്പോഴും ഉറങ്ങുന്ന പ്രസിഡന്റിനെ ആവശ്യമുണ്ടോ എന്ന ചോദ്യമാണ് ഹൈബി ഫേസ്ബുക്ക് വഴി ഉന്നയിച്ചത്.

രാമചന്ദ്രന്റെ പേരെടുത്ത് പറയാതെയാണ് ഹൈബിയുടെ വിമർശനം. പോസ്റ്റ് വൈറലായി മാറുകയും ചെയ്തു. നിരവധി കോൺഗ്രസ് പ്രവർത്തകർ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

Share this story