ഘടകകക്ഷികളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല; കോൺഗ്രസും ആത്മപരിശോധന നടത്തണം: പി ജെ ജോസഫ്

ഘടകകക്ഷികളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല; കോൺഗ്രസും ആത്മപരിശോധന നടത്തണം: പി ജെ ജോസഫ്

തെരഞ്ഞെടുപ്പ് പരാജയത്തിൽ ഘടക കക്ഷികളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും കോൺഗ്രസും ആത്മപരിശോധന നടത്തണമെന്നും കേരളാ കോൺഗ്രസ് നേതാവ് പി ജെ ജോസഫ്. പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ സമയത്ത് മുന്നണിയിൽ ഉണ്ടായിരുന്ന കെട്ടുറപ്പ് ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും കെട്ടുറപ്പുള്ള അന്തരീക്ഷമുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ കുറവ് നികത്താനായില്ല. ആ കുറവ് പല സ്ഥലത്തും നിലനിന്നു. ഘടക കക്ഷികൾതോറ്റ സീറ്റുകൾ പരിശോധിക്കുമ്പോൽ കോൺഗ്രസ് പാർട്ടിയും വിലയിരുത്തൽ നടത്തേണ്ടതുണ്ട്.

കോൺഗ്രസിലെ ഗ്രൂപ്പാണോ പ്രശ്‌നമെന്ന ചോദ്യത്തിന് തീർച്ചയായും എന്നായിരുന്നു പി ജെ ജോസഫിന്റെ മറുപടി. ഗ്രൂപ്പില്ലാതെ പ്രവർത്തിച്ചപ്പോൾ പാർലമെന്റ് തെരഞ്ഞെടുപ്പ് വിജയിച്ചു. ഇടുക്കിയിൽ പോലും വലിയ വിജയമുണ്ടായി. കോൺഗ്രസ് വിചാരിച്ചാൽ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share this story