പിണറായി സർക്കാരിൽ മന്ത്രിസ്ഥാനം വേണമെന്ന് കോവൂർ കുഞ്ഞുമോൻ; മുഖ്യമന്ത്രിക്ക് കത്ത് നൽകും

പിണറായി സർക്കാരിൽ മന്ത്രിസ്ഥാനം വേണമെന്ന് കോവൂർ കുഞ്ഞുമോൻ; മുഖ്യമന്ത്രിക്ക് കത്ത് നൽകും

രണ്ടാം പിണറായി സർക്കാരിൽ മന്ത്രിസ്ഥാനം വേണമെന്ന് കോവൂർ കുഞ്ഞുമോൻ. മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്ന് കോവൂർ കുഞ്ഞുമോൻ പറഞ്ഞു. അഞ്ച് ടേം തുടർച്ചയായി വിജയിച്ചത് പരിഗണിക്കണമെന്നാണ് കുഞ്ഞുമോൻ പറയുന്നത്.

ഇടതുമുന്നണിക്കൊപ്പം ഉറച്ചു നിന്നതും കണക്കിലെടുക്കണം. തന്നെ മന്ത്രിയാക്കുന്നത് ആർഎസ്പി അണികളെ ഇടതുമുന്നണിയിലേക്ക് എത്തിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ 2700 വോട്ടിനാണ് ഉല്ലാസ് കോവൂരിനെ കുഞ്ഞുമോൻ പരാജയപ്പെടുത്തിയത്.

Share this story