സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക്: നടപടിയെടുക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക്: നടപടിയെടുക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് നിയന്ത്രിക്കാൻ നടപടിയെടുക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. പിപിഇ കിറ്റിന് പലയിടത്തും ആയിരക്കണക്കിന് രൂപ ഈടാക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു സ്വകാര്യ ആശുപത്രി ബില്ലും കോടതി വായിച്ചു.

പിപിഇ കിറ്റിന് ഒരു ആശുപത്രി രണ്ട് ദിവസം ഈടാക്കിയത് 16,000 രൂപയും ഓക്‌സിജൻ ഫീസായി ഈടാക്കിയത് 45,000 രൂപയുമാണ്. ആശുപത്രിയുടെ പേര് പറയുന്നില്ല. പിപിഇ കിറ്റിന് ചാർജ് പ്രത്യേകമായി ഈടാക്കുന്നത് അസാധാരണ സ്ഥിതിവിശേഷമാണെന്നും കോടതി പറഞ്ഞു.

Share this story