അത്യാവശ്യങ്ങൾക്ക് പുറത്തുപോകേണ്ടവർ പോലീസിന്റെ പാസ് വാങ്ങണം; നിർദേശങ്ങൾ ഇവയാണ്

അത്യാവശ്യങ്ങൾക്ക് പുറത്തുപോകേണ്ടവർ പോലീസിന്റെ പാസ് വാങ്ങണം; നിർദേശങ്ങൾ ഇവയാണ്

സംസ്ഥാനത്ത് നാളെ മുതൽ ലോക്ക് ഡൗൺ ആരംഭിക്കുന്ന സാഹചര്യത്തിൽ അത്യാവശ്യങ്ങൾക്ക് പുറത്തുപോകേണ്ടവർ പോലീസിൽ നിന്ന് പാസ് വാങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗമുള്ളവരുടെയും ക്വാറന്റൈൻകാരുടെയും വീട്ടിൽ പോകുന്ന വാർഡുതല സമിതിക്കാർക്ക് സഞ്ചരിക്കാൻ പാസ് നൽകും. ഇവർക്ക് വാക്‌സിനും ലഭ്യമാക്കും

അന്തർ ജില്ലാ യാത്രകൾ ഒഴിവാക്കണം. ഒഴിവാക്കാൻ കഴിയാത്തവർ പേരും മറ്റു വിവരം എഴുതിയ സത്യവാങ്മൂലം കൈയിൽ കരുതണം. വിവാഹം, മരണാനന്തര ചടങ്ങുകൾ, രോഗിയെ കാണൽ എന്നിവക്കേ സത്യവാങ്മൂലത്തോടെ യാത്ര ചെയ്യാൻ അനുമതിയുള്ളൂ

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് യാത്ര ചെയ്തുവരുന്നവർ കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്തില്ലെങ്കിൽ അവർ സ്വന്തം ചെലവിൽ 14 ദിവസം ക്വാറന്റൈനിൽ കഴിയണം. ലോക്ക് ഡൗൺ കാലത്ത് തട്ടുകടകൾ തുറക്കരുത്.

വാഹന വർക്ക് ഷോപ്പ് ആഴ്ചയുടെ അവസാനം രണ്ട് ദിവസം തുറക്കാം. ഹാർബറുകളിൽ ലേല നടപടി ഒഴിവാക്കണം. ബാങ്കുകൾ ഒന്നിടവിട്ട ദിവസം പ്രവർത്തിക്കുന്നതാണ് നല്ലത്. അതിഥി തൊഴിലാളികൾക്ക് നിർമാണ സ്ഥലത്ത് തന്നെ ഭക്ഷണവും താമസവും കരാറുകാരൻ ഏർപ്പാടാക്കണം. ചിട്ടിപ്പണം പിരിക്കാനും മറ്റും ധനകാര്യ സ്ഥാപന പ്രതിനിധികൾ ഗൃഹസന്ദർശനം നടത്തുന്നത് ഒഴിവാക്കണം

Share this story