കോൺഗ്രസ് പുനഃസംഘടന: ഹൈക്കമാൻഡ് സംഘം ലോക്ക് ഡൗണിന് ശേഷം കേരളത്തിലെത്തും

കോൺഗ്രസ് പുനഃസംഘടന: ഹൈക്കമാൻഡ് സംഘം ലോക്ക് ഡൗണിന് ശേഷം കേരളത്തിലെത്തും

കോൺഗ്രസ് പുനഃസംഘടനക്കായി ഹൈക്കമാൻഡ് സംഘം കേരളത്തിലെത്തും. ലോക്‌സഭാ മുൻ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, പുതുച്ചേരി മുൻ മുഖ്യമന്ത്രി വൈദ്യലിംഗം എന്നിവരാണ് കേരളത്തിലെത്തുന്നത്. ലോക്ക് ഡൗൺ കാലാവധി കഴിഞ്ഞതിന് ശേഷമാകും ഇവരുടെ സന്ദർശനം

നിയമസഭാ കക്ഷി യോഗത്തിൽ എംഎൽഎമാരുടെ അഭിപ്രായം അറിഞ്ഞതിന് ശേഷം സോണിയ ഗാന്ധിക്ക് റിപ്പോർട്ട് നൽകും. പ്രതിപക്ഷ നേതാവായി വിഡി സതീശൻ അല്ലെങ്കിൽ തിരുവഞ്ചൂർ രാധാകൃഷ്ണനെ പരിഗണിക്കണമെന്നും എ ഗ്രൂപ്പ് ആവശ്യപ്പെടുന്നുണ്ട്. ഹൈക്കമാൻഡ് തീരുമാനം അനുസരിക്കുമെന്ന നിലപാടാണ് രമേശ് ചെന്നിത്തലക്കുള്ളത്.

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ നീക്കണമെന്ന ആവശ്യവും നിലനിൽക്കുന്നുണ്ട്. കെ സുധാകരൻ, കെ മുരളീധരൻ എന്നിവരിൽ ആരെയങ്കിലും പ്രസിഡന്റാക്കണമെന്നാണ് ആവശ്യം. അതേസമയം കസേര വിട്ടൊഴിയില്ലെന്ന നിലപാടാണ് മുല്ലപ്പള്ളി രാമചന്ദ്രനുള്ളത്.

Share this story