കൊവിഡിൽ വലയുന്ന ജനങ്ങൾക്ക് ഇരുട്ടടിയും: ഇന്ധന വില ഇന്നും വർധിപ്പിച്ചു

കൊവിഡിൽ വലയുന്ന ജനങ്ങൾക്ക് ഇരുട്ടടിയും: ഇന്ധന വില ഇന്നും വർധിപ്പിച്ചു

രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. കേരളത്തിൽ പെട്രോളിന് 26 പൈസയും ഡീസലിന് 35 പൈസയും വർധിപ്പിച്ചു. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 93.51 രൂപയായി. ഡീസലിന് 88.25 രൂപയാണ്

കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 93.73 രൂപയും ഡീസലിന് 86.48 രൂപയുമാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതൽ ഇന്ധനവില വർധിപ്പിച്ചിരുന്നില്ല. എന്നാൽ ഫലം വന്നതിന് പിന്നാലെ ദിവസേന ഇന്ധനവില വർധിപ്പിക്കുകയായിരുന്നു.

Share this story