കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും മാറ്റണമെന്ന് യൂത്ത് കോൺഗ്രസ്

കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും മാറ്റണമെന്ന് യൂത്ത് കോൺഗ്രസ്

കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും മാറ്റണമെന്നാവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതി യൂത്ത് കോൺഗ്രസ്. 24 സംസ്ഥാന ഭാരവാഹികളാണ് സോണിയ ഗാന്ധിക്ക് കത്തെഴുതിയത്. യുഡിഎഫ് കൺവീനറെ മാറ്റണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്

ജംബോ കെപിസിസിയും ഡിസിസിയും പിരിച്ചുവിടണം. കെ.എസ്.യു, യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റികളും പിരിച്ചുവിടണമെന്നും കത്തിൽ പറയുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ ചേർന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി നേതൃമാറ്റം പതിയെ മതിയെന്ന് തീരുമാനിച്ചിരുന്നു. ഇതോടെയാണ് യൂത്ത് കോൺഗ്രസ് സമ്മർദ തന്ത്രവുമായി രംഗത്തുവന്നത്.

പുനഃസംഘടന നടത്തിയില്ലെങ്കിൽ പാർട്ടി എന്നെന്നേക്കുമായി ഇരുട്ടിലേക്ക് പോകും. അതിനാൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കത്തിലെ ആവശ്യം.

Share this story