കൊവിഡ് പ്രതിരോധ സാമഗ്രികളുടെ വില പുതുക്കി നിശ്ചയിച്ചു: പിപിഇ കിറ്റിന് 273 രൂപ, എൻ 95 മാസ്‌കിന് 22 രൂപ

കൊവിഡ് പ്രതിരോധ സാമഗ്രികളുടെ വില പുതുക്കി നിശ്ചയിച്ചു: പിപിഇ കിറ്റിന് 273 രൂപ, എൻ 95 മാസ്‌കിന് 22 രൂപ

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ സാമഗ്രികളുടെ വില നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. പിപിഇ കിറ്റിന് പരമാവധി 273 രൂപ മാത്രമേ ഈടാക്കാൻ സാധിക്കൂ. എൻ 95 മാസ്‌കിന് 22 രൂപയും സർജിക്കൽ മാസ്‌കിന് 3.90 രൂപയുമാക്കി സർക്കാർ വില നിശ്ചയിച്ചു.

പുതുക്കിയ വില ഇങ്ങനെയാണ്: പിപിഇ കിറ്റ്- 273, എൻ 95 മാസ്‌ക്-22, ട്രിപ്പിൾ ലെയർ മാസ്‌ക്-3.90, ഫെയ്‌സ് ഷീൽഡ്-21, ഡിസ്‌പോസിബിൾ ഏപ്രൺ-12, സർജിക്കൽ ഗൗൺ-65, എക്‌സാമിനേഷൻ ഗ്ലൗസ്-5.75, ഹാൻഡ് സാനിറ്റൈസർ 500 മില്ലി-192, സാനിറ്റൈസർ 200 മില്ലി-98, സാനിറ്റൈസർ 100 മില്ലി-55, സ്റ്റെറൈൽ ഗ്ലൗസ്-12, എൻ ആർ ബി മാസ്‌ക്-80, ഹ്യുമിഡിഫയർ ഉള്ള ഫ്‌ളോമീറ്റർ-1520, ഫിംഗർ ടിപ്പ് പൾസ് ഓക്‌സിമീറ്റർ-1500

Share this story