ന്യൂനമർദം തീവ്ര ന്യൂനമർദമായി മാറി; അഞ്ച് ജില്ലകളിൽ വീണ്ടും റെഡ് അലർട്ട്

ന്യൂനമർദം തീവ്ര ന്യൂനമർദമായി മാറി; അഞ്ച് ജില്ലകളിൽ വീണ്ടും റെഡ് അലർട്ട്

തെക്കുകിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ച് തീവ്ര ന്യൂനമർദമായി മാറിയതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഇതേ തുടർന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ വീണ്ടും റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്

നേരത്തെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇത് പിൻവലിച്ച് ഓറഞ്ച് അലർട്ടാക്കിയിരുന്നു. ന്യൂനമർദം തീവ്രത പ്രാപിച്ചതിന് പിന്നാലെയാണ് വീണ്ടും റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

നിലവിൽ ന്യൂനമർദം അമിനി ദ്വീപിന് 80 കിലോമീറ്റർ തെക്കുപടിഞ്ഞാറും കണ്ണൂർ തീരത്ത് നിന്ന് 360 കിലോമീറ്റർ തെക്കുപടിഞ്ഞാറുമായാണ് സ്ഥിതി ചെയ്യുന്നത്. ന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. അതേസമയം മെയ് 14 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ അതിതീവ്രമോ അതിശക്തമോ ആയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.

Share this story