ടൗട്ടേ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്; പാക്കിസ്ഥാനിലും പ്രവേശിക്കും

ടൗട്ടേ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്; പാക്കിസ്ഥാനിലും പ്രവേശിക്കും

ടൗട്ടേ ചുഴലിക്കാറ്റ് ഗുജറാത്തിലേക്ക് പ്രവേശിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മെയ് 18ന് ഉച്ചയ്ക്ക് ശേഷം മണിക്കൂറിൽ 175 കിലോമീറ്റർ വേഗതയിൽ ഗുജറാത്തിലെ പോർബന്തറിനും നാലിയക്കും ഇടയിൽ കര തൊടുമെന്നാണ് പ്രവചനം

ഗുജറാത്തും കടന്ന് ചുഴലിക്കാറ്റ് പാക്കിസ്ഥാനിലേക്കും പ്രവേശിച്ചേക്കും. എന്നാൽ അപ്പോഴേക്കും കാറ്റിന്റെ വേഗത കുറയാനാണ് സാധ്യത. അടുത്ത 24 മണിക്കൂർ കൂടി കാറ്റിന്റെ സ്വാധീനം കേരളത്തിൽ ശക്തമായിരിക്കും. സംസ്ഥാനത്ത് കാറ്റും മഴയും നാളെയോടെ മാത്രമേ കുറയാൻ സാധ്യതയുള്ളു.

Share this story