റെഡ് അലർട്ട് ഒമ്പത് ജില്ലകളിൽ; ടൗട്ടേ ചുഴലിക്കാറ്റ് ശക്തിയാർജിക്കുന്നു

റെഡ് അലർട്ട് ഒമ്പത് ജില്ലകളിൽ; ടൗട്ടേ ചുഴലിക്കാറ്റ് ശക്തിയാർജിക്കുന്നു

ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശ്ശൂർ ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മറ്റ് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു

നേരത്തെ വടക്കൻ ജില്ലകളിൽ മാത്രമായിരുന്നു റെഡ് അലർട്ടുണ്ടായിരുന്നത്. മെയ് 16വരെ ചുഴലിക്കാറ്റിന്റെ സാന്നിധ്യം കേരളാ തീരത്ത് തുടരും. അതിതീവ്രമോ, അതിശക്തമോ ആയ മഴക്കും കാറ്റിനും സാധ്യതയുണ്ട്. ശക്തമായ ഇടിമിന്നലിനും കടലാക്രമണത്തിനും സാധ്യതയുണ്ട്.

അമിനി ദ്വീപ് തീരത്ത് നിന്ന് 190 കിലോമീറ്റർ വടക്ക്, വടക്കുപടിഞ്ഞാറും ഗോവ പൻജിം തീരത്ത് നിന്ന് 330 കിലോമീറ്റർ തെക്കുപടിഞ്ഞാറുമായാണ് കാറ്റിന്റെ നിലവിലെ സ്ഥിതി. അടുത്ത ആറ് മണിക്കൂറിനിടെ ഇത് തീവ്ര ചുഴലിക്കാറ്റായി മാറും. മെയ് 18ന് ഉച്ചയോടെ ഗുജറാത്ത് തീരത്തേക്ക് ചുഴലിക്കാറ്റ് പ്രവേശിക്കും.

Share this story