ദേശീയ രാഷ്ട്രീയത്തിലേക്കില്ല, സംസ്ഥാനത്ത് തന്നെ പ്രവർത്തിക്കും: നിലപാട് അറിയിച്ച് ചെന്നിത്തല

ദേശീയ രാഷ്ട്രീയത്തിലേക്കില്ല, സംസ്ഥാനത്ത് തന്നെ പ്രവർത്തിക്കും: നിലപാട് അറിയിച്ച് ചെന്നിത്തല

ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കാനില്ലെന്ന് കോൺഗ്രസ് ദേശീയ നേതൃത്വത്തോട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് തന്നെ പ്രവർത്തിക്കാനാണ് താത്പര്യമെന്നും ചെന്നിത്തല പറഞ്ഞു.

തെറ്റായ വിവരങ്ങൾ കേന്ദ്രനേതൃത്വത്തെ ധരിപ്പിക്കാൻ ശ്രമം നടക്കുകയാണ്. പ്രതിപക്ഷ നേതാവെന്ന നിലയിൽ മികച്ച രീതിയിലാണ് താൻ പ്രവർത്തിച്ചത്. ഗ്രൂപ്പുകളുടെ വീഴ്ചയല്ല നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടാൻ കാരണം. സംഘടനാപരമായ പിഴവുകൾ തിരുത്താനുള്ള നടപടികളെ പൂർണമായും പിന്തുണയ്ക്കുമെന്നും ചെന്നിത്തല പറഞ്ഞു

ഹൈക്കമാൻഡ് നിരീക്ഷകർ കേരളത്തിലേക്ക് എത്താനിരിക്കെയാണ് ചെന്നിത്തല നിലപാട് അറിയിച്ചത്. ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റി ദേശീയ രാഷ്ട്രീയത്തിൽ പ്രവർത്തിപ്പിക്കാൻ എഐസിസി ശ്രമം നടത്തുന്നതായി നേരത്തെ വാർത്തകൾ വന്നിരുന്നു.

Share this story