മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ്; വ്യാജ ഇ മെയിൽ ഐഡി ഉപയോഗിച്ച് പണം തട്ടി

മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ്; വ്യാജ ഇ മെയിൽ ഐഡി ഉപയോഗിച്ച് പണം തട്ടി

കെപിസിസി പ്രസിഡന്റ് കസേരിയിലിരിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്. രാമചന്ദ്രന്റെ പേരിൽ വ്യാജ ഇ മെയിൽ ഐഡി നിർമിച്ച് പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. ഇതിനെതിരെ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയതായി രാമചന്ദ്രൻ പറഞ്ഞു

ഇത്തരം തട്ടിപ്പ് വ്യാപകമായി നടന്നതിനെ തുടർന്ന് സഹപ്രവർത്തകരാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്. ഇത്തരം തട്ടിപ്പ് സംഘത്തിന്റെ വലയിൽ വീഴാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണം. തട്ടിപ്പുകാരെ എത്രയും വേഗം പിടികൂടി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാചമന്ദ്രൻ പറഞ്ഞു.

Share this story