ഡ്യൂട്ടിക്കിടെ കോവിഡ് സ്ഥിരീകരിച്ചു: നഴ്‌സിനെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഇറക്കി വിട്ടതായി പരാതി

Share with your friends

ഹരിപ്പാട്: ഡ്യൂട്ടിക്കിടെ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച നഴ്സിനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഇറക്കി വിട്ടതായി പരാതി. ആലപ്പുഴയിലാണ് സംഭവം. കരുവാറ്റ സ്വദേശിനിയായ നഴ്സിനെയാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇറക്കി വിട്ടത്. ഡ്യൂട്ടിക്കിടയിലാണ് നഴ്‌സ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ നഴ്സിന് കോവിഡ് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ ഇവരെ ആശുപത്രിയിൽ നിന്ന് ഇറക്കി വിടുകയായിരുന്നു.

ഒരു മണിക്കൂറിലധികം റോഡരികിൽ നിന്ന നഴ്സിനെ വീട്ടുകാർ എത്തിയതിന് ശേഷമാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റിയത്. സംഭവത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവർക്ക് പരാതി നൽകാനാണ് ബന്ധുക്കളുടെ തീരുമാനം. നഴ്സിനെ പുറത്തിറക്കി നിർത്തിയ വിവരം അറിഞ്ഞിരുന്നില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തിൽ വിശദമായ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-