15ാം നിയമസഭയുടെ ആദ്യ സമ്മേളനം 24, 25 തീയതികളിൽ; പിടിഎ റഹീം പ്രോടേം സ്പീക്കർ

15ാം നിയമസഭയുടെ ആദ്യ സമ്മേളനം 24, 25 തീയതികളിൽ; പിടിഎ റഹീം പ്രോടേം സ്പീക്കർ

പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനം ഈ മാസം 24, 25 തീയതികളിൽ ചേരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഭ വിളിച്ചു ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

പ്രോടേം സ്പീക്കറായി കുന്ദമംഗലം എംഎൽഎ അഡ്വ. പിടിഎ റഹീമിനെ നിയമിക്കാൻ ഗവർണർക്ക് ശുപാർശ നൽകും. സംസ്ഥാനത്തിന്റെ അഡ്വക്കേറ്റ് ജനറലായി അഡ്വ. കെ ഗോപാലകൃഷ്ണ കുറുപ്പിനെ നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി പിഎ ഷാജിയെ നിയമിക്കും. സംസ്ഥാന പ്ലാനിംഗ് ബോർഡ് ഉപാധ്യക്ഷനായി വി കെ രാമചന്ദ്രനെ നിയമിച്ചതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Share this story