കുഴല്‍പ്പണവും ബിജെപി ബന്ധവും കൂടുതൽ വ്യക്തതയിലേക്ക്‌; നേതാക്കൾക്ക് പ്രതികളുമായി നേരിട്ട് ബന്ധമെന്ന് പോലീസ്

കുഴല്‍പ്പണവും ബിജെപി ബന്ധവും കൂടുതൽ വ്യക്തതയിലേക്ക്‌; നേതാക്കൾക്ക് പ്രതികളുമായി നേരിട്ട് ബന്ധമെന്ന് പോലീസ്

കൊടകര കുഴൽപ്പണക്കേസിൽ ബിജെപി നേതാക്കളുടെ പങ്ക് ഓരോന്നായി പുറത്തുവരുന്നു. കേസിലെ പ്രതികളുമായി നേതാക്കൾക്ക് നേരിട്ട് ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. കേസിലെ മുഖ്യപ്രതികളുമായി ബിജെപി ജില്ലാ നേതാക്കൾ കൂടിക്കാഴ്ച നടത്തി. കണ്ണൂരിൽ വെച്ചാണ് കൂടിക്കാഴ്ച നടന്നതെന്നും പോലീസ് പറഞ്ഞു

കവർച്ചയ്ക്ക് ശേഷം കേസിലെ മുഖ്യപ്രതികളിലൊരാളായ ദീപക് തൃശ്ശൂർ ബിജെപി ഓഫീസിലെത്തി. ജില്ലാ നേതാക്കൾ ദീപക്കിനെ വിളിച്ചു വരുത്തിയതെന്നാണ് സംശയം. ബിജെപി ഓഫീസിലെ സിസിടിവി തകരാറിലായ നിലയിലാണ്. ഇതിനാൽ ഇതിന്റെ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ പോലീസിന് സാധിച്ചിട്ടില്ല

Share this story