എൻ ഡി എ പ്രചാരണത്തിന്റെ പേരിൽ സുൽത്താൻ ബത്തേരിയിലേക്ക് കാസർകോട് നിന്ന് ഒന്നേ കാൽ കോടി കടത്തിയതായും റിപ്പോർട്ട്

എൻ ഡി എ പ്രചാരണത്തിന്റെ പേരിൽ സുൽത്താൻ ബത്തേരിയിലേക്ക് കാസർകോട് നിന്ന് ഒന്നേ കാൽ കോടി കടത്തിയതായും റിപ്പോർട്ട്

എൻഡിഎയുടെ പ്രചാരണത്തിനായി കാസർകോട് നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് ഒന്നേ കാൽ കോടി രൂപ എത്തിച്ചതായി റിപ്പോർട്ട്. മാർച്ച് 24നാണ് പണം എത്തിച്ചത്. മാതൃഭൂമിയാണ് ഇതുസംബന്ധിച്ച വാർത്ത നൽകിയത്

ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് ചെലവുകൾ സംബന്ധിച്ച പട്ടികയിൽ മാർച്ച് 20ന് മംഗലാപുരം യാത്രക്ക് മുപ്പതിനായിരം രൂപ ചെലവായതായി രേഖപ്പെടുത്തിയിട്ടുണ്ട്. സുൽത്താൻ ബത്തേരിയിലെ സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് ചെലവിലേക്ക് എന്തിനാണ് മംഗലാപുരം യാത്ര എന്നതാണ് ചോദ്യമുയരുന്നത്. ഇത് കാസർകോടേക്കുള്ള യാത്രയായിരുന്നുവെന്നാണ് വിവരം

രണ്ട് ജില്ലാ നേതാക്കൾ രണ്ട് കാറുകളിലായാണ് പണം കടത്തിയത്. പ്രചാരണത്തിനായി ഉപയോഗിച്ച വാഹനം തന്നെയായിരുന്നുവിത്. കാസർകോട് ബിജെപി ഓഫീസിലെത്തിയ ഇവർ 50 ലക്ഷം രൂപ ഇവിടെ നിന്നുകൊണ്ടുപോയി. തുടർന്ന് കൊടകര മോഡലിൽ പണം എത്തിച്ചു

ഇതിൽ 25 ലക്ഷം രൂപ സ്ഥാനാർഥിക്ക് ചെലവിലേക്ക് കൈമാറി. ബാക്കി പണം ബിജെപി തന്നെ ചെലവഴിച്ചതായാണ് അറിയുന്നത്. കൊടകര കുഴൽപ്പണ കേസിൽ ബിജെപി നേതാവ് എ എൽ പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്യുന്നുണ്ട്. ഇതിനിടയിലാണ് പുതിയ വാർത്തകളും വരുന്നത്.

Share this story