കൊടകര കുഴൽപ്പണ കേസ്: സമഗ്രമായ അന്വേഷണം വേണമെന്ന് കോടിയേരി

കൊടകര കുഴൽപ്പണ കേസ്: സമഗ്രമായ അന്വേഷണം വേണമെന്ന് കോടിയേരി

കൊടകര കുഴൽപ്പണക്കേസിൽ സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ. ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. മറ്റ് ഏജൻസികളെ അന്വേഷണം ഏൽപ്പിക്കണോ അന്വേഷണ സംഘത്തെ വിപുലീകരിക്കണോയെന്നൊക്കെ ആലോചിക്കേണ്ട വിഷയമാണെന്നും കോടിയേരി പറഞ്ഞു

കേന്ദ്ര ഏജൻസിക്ക് ഈ കേസ് വിട്ടാൽ എന്താണ് സംഭവിക്കുകയെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഇത്തരം കാര്യങ്ങൾ അറിയുമ്പോഴെ കേസെടുക്കേണ്ട ഏജൻസിയാണ് ഇ ഡി. അവരിത്ര വൈകിയത് എന്താണെന്ന് ആർക്കും ഊഹിക്കാവുന്നതേയുള്ളു.

സ്ഥാനാർഥിക്ക് ചെലവിന് അപ്പുറത്ത് ചെലവ് നടന്നിട്ടുണ്ടോ. രാഷ്ട്രീയ പാർട്ടിക്ക് ചെലവഴിക്കാനുള്ള പണത്തിന്റെ പരിധിയിൽ വന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലെല്ലാം അന്വേഷണം നടക്കണം.

Share this story