ബിജെപി കോർ കമ്മിറ്റി യോഗം നടത്താനിരുന്ന കൊച്ചിയിലെ ഹോട്ടലിന് പോലീസ് നോട്ടീസ്

ബിജെപി കോർ കമ്മിറ്റി യോഗം നടത്താനിരുന്ന കൊച്ചിയിലെ ഹോട്ടലിന് പോലീസ് നോട്ടീസ്

ബിജെപി കോർ കമ്മിറ്റി യോഗം നടത്താനിരുന്ന കൊച്ചിയിലെ ഹോട്ടലിന് പോലീസ് നോട്ടീസ് നൽകി. കൊവിഡ് മാനദണ്ഡം പാലിക്കണമെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയത്. ലോക്ക് ഡൗണിനിടെ യോഗം നടത്തുന്നത് നിയമലംഘനമാകുമെന്നാണ് പോലീസ് വിലയിരുത്തൽ

കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് ഇന്ന് വൈകുന്നേരം ബിജെപി കോർ കമ്മിറ്റി യോഗം നടക്കുന്നത്. കൊടകര കുഴൽപ്പണ കേസിന്റെ അന്വേഷണം കെ സുരേന്ദ്രന്റെ മകന്റെ നേർക്ക് നീളുന്നതിനിടെയാണ് കൊച്ചിയിൽ യോഗം ചേരുന്നത്.

യോഗത്തിൽ പങ്കെടുക്കുന്ന ബിജെപി നേതാക്കൾ ഹോട്ടലിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. 12ഓളം പേർ മാത്രമാകും യോഗത്തിൽ പങ്കെടുക്കുകയെന്നാണ് ബിജെപിയുടെ വിശദീകരണം.

Share this story