വാക്‌സിൻ നയ മാറ്റത്തിൽ പ്രധാന പങ്കുവഹിച്ചത് കേരളം, സമയബന്ധിതമായി പൂർത്തിയാക്കണമെന്നും ധനമന്ത്രി

വാക്‌സിൻ നയ മാറ്റത്തിൽ പ്രധാന പങ്കുവഹിച്ചത് കേരളം, സമയബന്ധിതമായി പൂർത്തിയാക്കണമെന്നും ധനമന്ത്രി

കേന്ദ്രത്തിന്റെ പുതിയ വാക്‌സിൻ നയത്തിൽ സന്തോഷം രേഖപ്പെടുത്തി ധനമന്ത്രി കെ എൻ ബാലഗോപാൽ. ഈ തീരുമാനം നേരത്തെ എടുക്കേണ്ടതായിരുന്നു. വാക്‌സിൻ സമയബന്ധിതമായി കൊടുത്തു തീർക്കുക എന്നത് പ്രധാനമാണെന്നും ധനമന്ത്രി പറഞ്ഞു

വാക്‌സിൻ നയത്തിൽ മാറ്റം വരുത്തി സൗജന്യമായി കൊടുക്കുമെന്ന് പറയുമ്പോഴും അത് രണ്ടോ മൂന്നോ വർഷം കൊണ്ട് കൊടുക്കാനായില്ലെങ്കിൽ യാതൊരു ഗുണവുമുണ്ടാകില്ലെന്ന് ബാലഗോപാൽ പറഞ്ഞു. മൂന്ന്, നാല് മാസത്തിനുള്ളിൽ വാക്‌സിനേഷൻ പൂർത്തീകരിക്കണം.

വാക്‌സിൻ സൗജന്യമായി നൽകുകയാണെങ്കിൽ കേരളത്തിന് ആശ്വാസം തന്നെയാണ്. പക്ഷേ അതിന്റെ പങ്കാളിത്തം, സാമ്പത്തികപരമായ ഉത്തരവാദിത്വം തുടങ്ങിയ കാര്യങ്ങളൊക്കെ വന്നതിന് ശേഷമേ ഇക്കാര്യത്തിൽ പൂർണമായി പറയാൻ സാധിക്കുകയുള്ളു.

കേന്ദ്രസർക്കാരിന്റെ നയം മാറ്റത്തിൽ വലിയ പങ്ക് വഹിക്കാൻ കേരളത്തിന് സാധിച്ചു. സംസ്ഥാനത്തിന്റെ നയമാണ് പ്രധാനപ്പെട്ട കാരണമെന്ന് കരുതുന്നത്. ഇത്തരം നിലപാട് എടുക്കണമെന്ന സമ്മർദം ഇന്ത്യയിലാകെ വരുന്നുണ്ട്. അതാണ് കേരളത്തിലെ ഇടതുപക്ഷ പ്രവർത്തനങ്ങളുടെ മെച്ചമെന്നും അദ്ദേഹം പറഞ്ഞു.

Share this story