ശനി, ഞായർ ദിവസങ്ങളിൽ ഹോട്ടലുകളിൽ നിന്ന് ഓൺലൈൻ ഡെലിവറി മാത്രം; കൂടുതൽ നിയന്ത്രണങ്ങൾ

ശനി, ഞായർ ദിവസങ്ങളിൽ ഹോട്ടലുകളിൽ നിന്ന് ഓൺലൈൻ ഡെലിവറി മാത്രം; കൂടുതൽ നിയന്ത്രണങ്ങൾ

സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് സർക്കാർ. ശനി, ഞായർ ദിവസങ്ങളിൽ ഹോട്ടലുകളിൽ നിന്ന് ഓൺലൈൻ ഡെലിവറി മാത്രമേയുണ്ടാകൂ. പാഴ്‌സൽ, ടേക്ക് എവേ സർവീസ് അനുവദിക്കില്ല.

മൊബൈൽ ഫോൺ റിപ്പയറിംഗ് കടകൾക്ക് നാളെ തുറക്കാം. ശനി, ഞായർ ദിവസങ്ങളിൽ സാമൂഹിക അകലം പാലിച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്താനും തടസ്സമില്ല. സംസ്ഥാനത്ത് ജൂൺ 16 വരെയാണ് ലോക്ക് ഡൗൺ നീട്ടിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വരും ദിവസങ്ങളിലും കുറവ് രേഖപ്പെടുത്തുകയാണെങ്കിൽ ലോക്ക് ഡൗൺ പിൻവലിക്കുന്നതിലേക്ക് സർക്കാർ എത്തിയേക്കും.

Share this story