പത്ത് വർഷത്തെ ഒളിവാസം; ഒടുവിൽ സജിതയെ കാണാൻ അച്ഛനും അമ്മയുമെത്തി

Share with your friends

പാലക്കാട് ഒരു മുറിയിൽ പത്ത് വർഷം ആരുമറിയാതെ കാമുകൻ ഒളിപ്പിച്ച് താമസിപ്പിച്ച സജിതയെ കാണാൻ മാതാപിതാക്കളെത്തി. പത്ത് വർഷം മുമ്പ് കാണാതായ മകളെ സജിതയും റഹ്മാനും താമസിക്കുന്ന വാടക വീട്ടിലെത്തിയാണ് ഇവർ കണ്ടത്. മൂന്ന് മാസം മുമ്പാണ് റഹ്മാനും സജിതയും വാടക വീട്ടിലേക്ക് താമസം മാറിയത്.

അയിലൂർ സ്വദേശിയായ റഹ്മാൻ തന്റെ കാമുകിയായ സജിതയെ തന്റെ മുറിയിൽ സ്വന്തം മാതാപിതാക്കളോ നാട്ടുകാരോ പോലും അറിയാതെ പത്ത് വർഷം താമസിപ്പിച്ചുവെന്ന വാർത്ത അവിശ്വസനീയതയോടെയാണ് നമ്മൾ കേട്ടത്. മൂന്ന് മാസം മുമ്പാണ് ഇരുവരും വാടക വീട്ടിലേക്ക് താമസം മാറിയത്. അതും ആരുമറിയാതെയാണ് വീട്ടിൽ നിന്നും കടന്നത്. എന്നാൽ കഴിഞ്ഞ ദിവസം റഹ്മാന്റെ സഹോദരൻ ഇവരെ കണ്ടതോടെയാണ് പത്ത് വർഷത്തെ ദുരൂഹത മാറിയത്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-