ഡൽഹിയിലെത്തി നാല് ദിവസമായിട്ടും അമിത് ഷായെ കാണാൻ അനുവാദം ലഭിക്കാതെ കെ സുരേന്ദ്രൻ

ഡൽഹിയിലെത്തി നാല് ദിവസമായിട്ടും അമിത് ഷായെ കാണാൻ അനുവാദം ലഭിക്കാതെ കെ സുരേന്ദ്രൻ

കുഴൽപ്പണ, തെരഞ്ഞെടുപ്പ് കോഴ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര നേതൃത്വം ഡൽഹിക്ക് വിളിപ്പിച്ച കെ സുരേന്ദ്രൻ അമിത് ഷായെ കാണാനാകാതെ തലസ്ഥാനത്ത് തന്നെ തുടരുന്നു. ആഭ്യന്തര അമിത് ഷായെ കാണാൻ സുരേന്ദ്രന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്നാണ് സൂചന. ബുധനാഴ്ച കാണാൻ സമയം ചോദിച്ചുവെങ്കിലും അനുമതി കിട്ടിയില്ല

വ്യാഴാഴ്ച ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡയെ സുരേന്ദ്രൻ കണ്ടിരുന്നു. എന്നാൽ കൂടിക്കാഴ്ച സുഖകരമായിരുന്നില്ല. സംസ്ഥാനങ്ങളുടെ വിവാദങ്ങളിൽ കടുത്ത അതൃപ്തി നഡ്ഡ സുരേന്ദ്രനെ അറിയിച്ചു. കൂടാതെ സംഘടനാ ജനറൽ സെക്രട്ടറിയെ കണ്ട് വിശദമായ റിപ്പോർട്ട് നൽകാനും നഡ്ഡ നിർദേശിച്ചിരുന്നു

നഡ്ഡയെ കണ്ട് മൂന്ന് ദിവസമായിട്ടും കേരളത്തിലേക്ക് മടങ്ങാതെ സുരേന്ദ്രൻ ഡൽഹിയിൽ തന്നെ തുടരുകയാണ്. സംസ്ഥാനത്ത് മരം മുറിക്കൽ വിവാദത്തെ കോൺഗ്രസ് അടക്കം ആയുധമാക്കുമ്പോഴും സുരേന്ദ്രൻ ഇതിൽ നിന്നെല്ലാം മാറി ഡൽഹിയിൽ തുടരുന്നത് എന്തിനെന്ന ചോദ്യം ബിജെപി പ്രവർത്തകരും ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്‌

Share this story