പെട്രോൾ ഡീസൽ വിലയിൽ വീണ്ടും വർദ്ധനവ്

പെട്രോൾ ഡീസൽ വിലയിൽ വീണ്ടും വർദ്ധനവ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്. പെട്രോള്‍ ലിറ്ററിന് 29 പൈസയും, ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്.

ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 98 രൂപ 39 പൈസയും, ഡീസലിന് 93 രൂപ 74 പൈസയുമായി. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 96 രൂപ 51 പൈസയും, ഡീസലിന് 91 രൂപ 97 പൈസയുമാണ് ഇന്നത്തെ വില.

അതേസമയം രാജ്യത്ത് 100 രൂപയ്ക്കു മുകളില്‍ പെട്രോള്‍ വില്‍ക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം ഏഴായി. രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, കര്‍ണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ലഡാക്ക് എന്നിവിടങ്ങളിലാണു പെട്രോള്‍ വില 100 കടന്നത്. 42 ദിവസത്തിനിടെ 24ാം തവണയാണ് വില കൂട്ടുന്നത്. കഴിഞ്ഞ ആറു മാസത്തിനിടെ മാത്രം 11 രൂപയോളം വര്‍ധനവ് പെട്രോളിലും ഡീസലിലും രേഖപ്പെടുത്തി.

Share this story