പച്ചനുണ പറയാൻ സുധാകരൻ ഏതറ്റം വരെയും പോകും; വീണിടത്ത് കിടന്ന് ഉരുളരുതെന്ന് എ കെ ബാലൻ

Share with your friends

കെ സുധാകരൻ വീണിടത്ത് കിടന്ന് ഉരുളരുതെന്ന് എ കെ ബാലൻ. പച്ചനുണ പറയാൻ ഏതറ്റം വരെയും പോകുമെന്നതിന്റെ തെളിവാണ് കെ സുധാകരന്റെ പ്രതികരണം. സുധാകരൻ പറഞ്ഞതു പോലെ 71ൽ അല്ല താൻ ബ്രണ്ണനിലെത്തിയത്, 69ൽ തന്നെയാണെന്നും ബാലൻ പറഞ്ഞു

1971ലാണ് മമ്പറം ദിവാകരൻ വന്നതെന്നത് ശരിയാണ്. എന്നാൽ 68-70 കാലത്താണ് താൻ കോളജിൽ പ്രീഡിഗ്രിക്ക് ചേർന്നത്. ആ സമയത്താണ് സി എച്ച് മുഹമ്മദ് കോയ വരുന്നതും അദ്ദേഹത്തിനെതിരെ പ്രതിഷേധവും കരിങ്കൊടിയും മുട്ടയേറും നടന്നത്. അത് പ്രതിരോധിക്കാൻ മുൻനിരയിൽ നിന്നയാളാണ് താൻ. അത് ബ്രണ്ണൻ കോളജിലെ എല്ലാ വിദ്യാർഥികൾക്കുമറിയാം. അതിൽ ജീവിച്ചിരിക്കുന്ന പലരും തലശ്ശേരിയിലുണ്ട്.

69-70 കാലത്താണ് പിണറായി വിജയൻ കോളജിലേക്ക് വരുന്നത്. ഇംഗ്ലീഷ് ലെക്ചററായ ടി വി ബാലൻ മാഷിന്റെ ക്ലാസ് ബഹിഷ്‌കരണവുമായി ബന്ധപ്പെട്ട് പോകുന്ന സമയത്താണ് ഞാനും എന്റെ കൂടെയുള്ള സംഘടനാപ്രവർത്തകരും ആക്രമിക്കപ്പെട്ടത്. ഇതറിഞ്ഞാണ് പിണറായി വരുന്നതെന്നും ബാലൻ പറഞ്ഞു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-