ശ്രദ്ധിക്കുക; എസ് ബി ഐ ബാങ്കിന്റെ എ.​ടി.​എം ഡെ​പ്പോ​സി​റ്റ് മെ​ഷീ​നി​ൽ​ നി​ന്ന് ഇനി പ​ണം പി​ൻ​വ​ലി​ക്കാൻ സാധിക്കില്ല

Share with your friends

കൊ​ച്ചി: എ​ടിഎം ഡെ​പ്പോ​സി​റ്റ് മെ​ഷീ​നി​ൽ​നി​ന്ന് പ​ണം പി​ൻ​വ​ലി​ക്കു​ന്ന​ത് താൽക്കാലികമായി മരവിപ്പിച്ച് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ. രാജ്യ വ്യാപകമായി എ​.ടി.എം ഡെ​പ്പോ​സി​റ്റ് മെ​ഷീ​നി​ൽ​നി​ന്ന് പ​ണം തട്ടിയെടുക്കുന്നതായി വ്യക്തമായതിനാലും തട്ടിപ്പിനെതിരെ ബാങ്ക് അധികൃതരുടെ പരാതികൾ ഏറിയതിനെ തു​ട​ർ​ന്നുമാ​ണ് ന​ട​പ​ടി.

എ​.ടി.എം ഡെ​പ്പോ​സി​റ്റ് മെ​ഷീ​നി​ൽ​നി​ന്ന് പണം ത​ട്ടി​യെടുക്കുന്നത് എങ്ങനെയാണെന്ന് ക​ണ്ടെ​ത്തി പ​രി​ഹ​രി​ക്കാ​ൻ ബാ​ങ്ക് ഐ​.ടി വി​ഭാ​ഗം ശ്ര​മം തു​ട​ങ്ങിയാതായി അധികൃതർ അ​റി​യി​ച്ചു. പ്രശ്നങ്ങൾ പരിഹരിച്ചതായി അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ ഡെ​പ്പോ​സി​റ്റ് മെ​ഷീ​നി​ൽ പ​ണം നി​ക്ഷേ​പി​ക്കാ​ൻ മാ​ത്ര​മേ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നും, പി​ൻ​വ​ലി​ക്കാ​നാ​കി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യക്തമാക്കി.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-