ഉയർത്തിപ്പിടിച്ച മഴുവുമായി കാണുന്ന മരം മുഴുവൻ വെട്ടിക്കൊണ്ടുപോകുന്നു: മുഖ്യമന്ത്രിക്കെതിരെ മുരളീധരൻ

ഉയർത്തിപ്പിടിച്ച മഴുവുമായി കാണുന്ന മരം മുഴുവൻ വെട്ടിക്കൊണ്ടുപോകുന്നു: മുഖ്യമന്ത്രിക്കെതിരെ മുരളീധരൻ

ഔദ്യോഗിക വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി 50 വർഷത്തെ ചരിത്രം പറയേണ്ട കാര്യമില്ലെന്ന് കെ മുരളീധരൻ. ബ്രണ്ണൻ കോളജ് വിവാദമുയർത്തി മരംമുറി വിഷയം ഇല്ലാതാക്കാനാണ് ശ്രമം. ഊരിപ്പിടിച്ച വാളുമായല്ല, ഉയർത്തിപ്പിടിച്ച മഴുവുമായാണ് മുഖ്യമന്ത്രി ഇപ്പോൾ നടക്കുന്നത്

മരംമുറിയിൽ മൊത്തം അഴിമതിയാണ്. എവിടെയൊക്കെ കാടുണ്ടോ അതെല്ലാം വെട്ടാൻ ശ്രമിച്ചിട്ടുണ്ട്. കുറെ വെട്ടിക്കടത്തി. മുഖ്യമന്ത്രി ഊരിപ്പിടിച്ച വാളിന് ഇടയിൽകൂടി നടന്നുവെന്നല്ലേ പറയുന്നത്. ഇപ്പോൾ ഉയർത്തിപിടിച്ച മഴുവുമായി കാണുന്ന മരം മുഴുവൻ വെട്ടിക്കൊണ്ടുപോകുന്നു. അതാണ് രണ്ടാം പിണറായി സർക്കാരിന്റെ അവസ്ഥ

മരം മുറി കേസിനൊപ്പം കൊടകര കുഴൽപ്പണ കേസ് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കോളേജിൽ പഠിക്കുന്ന കാലത്ത് എല്ലാവരും കൊണ്ടും കൊടുത്തും കഴിഞ്ഞിട്ടുണ്ടാകും. അതൊന്നും ചർച്ച ചെയ്യാൻ ഇപ്പോഴത്തെ സമൂഹത്തിന് താത്പര്യമില്ല. വാചക കസർത്ത് ഇങ്ങോട്ട് നടത്താൻ വന്നാൽ തിരിച്ചങ്ങോട്ടും പറയുമെന്നും മുരളീധരൻ പറഞ്ഞു.

Share this story